കാപ്പ കേസ് പ്രതിയുടെ പാര്‍ട്ടി പ്രവേശനത്തെ ന്യായീകരിച്ച് സി.പി.എം


ആർ.എസ്.എസിന് വേണ്ടിയാണ് ശരണ്‍ ചന്ദ്രൻ കേസുകളിൽ പ്രതിയായതെന്ന് സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി ഉദയഭാനു. ശരൺ യുവജനമോർച്ചയുടെ മേഖല പ്രസിഡന്റായിരുന്നു. ആർ.എസ്.എസിന്റെയും സജീവപ്രവർത്തകനായിരുന്നു. അവിടെ, കൂടുതലും സംഘട്ടനങ്ങൾ ഉണ്ടായിട്ടുള്ളത് സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമായിട്ടാണ്. ശരൺ ആർ.എസ്.എസിലും യുവമോർച്ചയിലും നിന്നപ്പോൾ പലർക്കും പരിശുദ്ധനായിരുന്നു. ശരൺ മാത്രമല്ല, മറ്റ് നിരവധിപേരുണ്ട്. അവർ, കൂട്ടത്തോടെ തിരിച്ചറിഞ്ഞത്, അവരെ ആർ.എസ്.എസ് ക്രിമിനൽ പ്രവർത്തനത്തിനായി ഉപയോഗിക്കുകയാണെന്നാണ്. അതുകൊണ്ടാണ്, ശരൺ ചന്ദ്രൻ ഉൾപ്പെടെ സി.പി.എമ്മിന്റെ ഭാഗമായതെന്ന് ഉദയഭാനു പറഞ്ഞു.

ഇന്നലെ കുമ്പഴയിൽ വച്ച് 60 പേർക്ക് പാർട്ടിയിലേക്ക് അംഗത്വം നൽകിയ പരിപാടിയിലാണ് ശരണും പങ്കെടുത്തത്. ശരണിനെ മാലയിട്ട് സി.പി.എമ്മിലേക്ക് സ്വീകരിച്ചത് പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി ഉദയഭാനുവാണ്. എന്നാൽ, ക്രിമിനൽ കേസിലെ പ്രതിക്ക് പാർട്ടി അംഗത്വം നൽകിയതിനെതിരെ പരമ്പരാഗത അനുയായികളിൽ നിന്നും വലിയ വിമർശനമാണ് ഉയരുന്നത്.

article-image

gdghghddghfn

You might also like

  • Lulu Exchange
  • Straight Forward

Most Viewed