സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ഗതാഗതയോഗ്യം’: മന്ത്രി മുഹമ്മദ് റിയാസ്


സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ സഭയിൽ ഉന്നയിച്ച് നജീബ് കാന്തപുരം എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അറ്റകുറ്റ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെന്നും റോഡപകടങ്ങൾ വർധിക്കുന്നത് ഉൾപ്പെടെ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് നജീബ് കാന്തപുരം പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും ഗതാഗതയോഗ്യമെന്ന് പൊതുമരാമത്ത് മന്ത്രി റിയാസ് നിയമസഭയിൽ മറുപടി നൽകി. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ ചെറിയ ശതമാനം മാത്രമാണെന്നും റിയാസ് മറുപടി നൽകി. ജീവൻ പണയം വച്ച് റോഡിൽ ഇറങ്ങേണ്ട അവസ്ഥയെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.

യുദ്ധഭൂമിയിലേക്ക് എന്നപോലെയാണ് ജനങ്ങൾ റോഡിലേക്ക് ഇറങ്ങുന്നത്. മോശം റോഡ് കണ്ട മുഖ്യമന്ത്രി 16 കിമീ മാറി സഞ്ചരിച്ചു. സാധാരണക്കാർക്ക് എസ്കോർട്ടും പൈലറ്റും ഇല്ലെന്നും പ്രതിപക്ഷം വിമർശിച്ചു. നജീബ് കാന്തപുരത്തിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം വച്ചതിനെതിരെ ക്ഷുഭിതനായി സ്പീക്കർ രംഗത്തെത്തി. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കട്ടെയെന്നും സ്പീക്കർ പറഞ്ഞു. ഈ ഫ്ലോറിൽ ഒന്നും പറയാനാകില്ലേ എന്നും സ്പീക്കർ വിമർശിച്ചു.

article-image

SDFFGDF

You might also like

  • Lulu Exchange
  • Straight Forward

Most Viewed