രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗിക പദവികൾ വഹിക്കാത്ത നേതാവ് വേദിയിൽ; യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ കയ്യാങ്കളി
രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ കയ്യാങ്കളി. നാലാമൈലിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്പരം ചേരിതിരിഞ്ഞ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. നിലവിൽ ഔദ്യോഗിക പദവികൾ ഒന്നും വഹിക്കാത്ത പ്രാദേശിക കോൺഗ്രസ് നേതാവിനെ വേദിയിൽ ഇരുത്താനുള്ള ശ്രമമാണ് ആരോപണ പ്രത്യാരോപണങ്ങളിലേക്കും പിന്നീട് കയ്യാങ്കളിയിലും അവസാനിച്ചത്. സംഭവത്തിൽ ജില്ലാ നേതൃത്വത്തിനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി.
വീഴ്ച വരുത്തിയ മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി ഷിനു ജോൺ, എടവക മണ്ഡലം വൈസ് പ്രസിഡൻ്റ് അക്ഷയ് ജീസസ് എന്നിവരെ ഭാരവാഹിത്വത്തിൽ നിന്നും നീക്കി.
desddfdffsasasw