സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം; മന്ത്രിയുടെ അഭിപ്രായം സര്‍ക്കാരിനില്ലെന്ന് ശിവന്‍കുട്ടി
പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്നുള്ള സജി ചെറിയാന്‍റെ അഭിപ്രായം സര്‍ക്കാരിനില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍. നന്നായി പഠിച്ച് ഒരുപാട് പ്രയാസപ്പെട്ടാണ് ആ കുട്ടികള്‍ പരീക്ഷ എഴുതി വിജയിക്കുന്നത്. അതുകൊണ്ടാണ് അങ്ങനെ പാസായി വരുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്ണിന് പ്രവേശനം കിട്ടുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രസംഗത്തിന്‍റെ ഒഴുക്കിന് വേണ്ടി മാത്രമാണ് മന്ത്രി അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും ശിവന്‍കുട്ടി പറഞ്ഞു.
ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്‍റെ ബിരുദദാന ചടങ്ങിൽ സംസാരിച്ചപ്പോൾ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശമാണ് വിവാദമായത്. എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി പറഞ്ഞു. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിന്‍റെയും സ്ഥിതി ഇതാണ്. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്കു കിട്ടുന്നതു തന്നെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും പത്താം ക്ലാസ് പരീക്ഷ തോറ്റാൽ സർക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയക്കാർ സമരത്തിനിറങ്ങും. അതുകൊണ്ട് എല്ലാവരെയും ജയിപ്പിക്കുകയാണെന്നായിരുന്നു മന്ത്രി പറഞ്ഞത്.
ADESFaqsasDASASW