തൃശൂരിൽ കാണാതായ ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ചനിലയിൽ
തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച് ജീവനൊടുക്കിയത്.
വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുവര്‍ക്കും മക്കളില്ല. ഒൻപത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ കൊരട്ടി പൊലീസ് തിരോധാന കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന വിവരം ലഭിച്ചത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ. മരണത്തിലേക്ക് നയിക്കാനുള്ള കാരണങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നതായി ബന്ധുക്കൾക്കും അറിവില്ല. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
asdefsdfgsdsvzdxzsxas