മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സംരക്ഷണമാണ് SFI അക്രമത്തിന് ബലം; എം വിൻസെന്റ്


കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ എസ്എഫ്ഐയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ച് എം വിൻസെന്റ് എംഎൽഎ. കാര്യവട്ടം സംഘർഷത്തിൽ എം വിൻസെന്റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതികൾ ഉയർന്നപ്പോഴെല്ലാം അതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് എം വിൻസൻ്റ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നൽകുന്ന രാഷ്ട്രീയ സംരക്ഷണമാണ് എസ്എഫ്ഐ അക്രമത്തിന് ബലമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എസ്എഫ്ഐ അതിക്രമത്തെ തുടർന്നു വിദ്യാർത്ഥികൾ ക്യാമ്പസ് ഉപേക്ഷിച്ചു പോകുന്നു. എസ്എഫ്ഐ കേരളത്തിന് ബാധ്യതയായി മാറിയെന്നും എം വിൻസെന്റ് പറഞ്ഞു. വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് എസ്എഫ്ഐയുടെ ഭീകരത കാരണമാണെന്ന് വിമർശനം.
എസ് എഫ് ഐ ഉയർന്നുവരുന്നതിൽ അസൂയ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എ ഐ എസ് എഫ് നേതാവായ പെൺകുട്ടിയെ ആക്രമിച്ചതാണോ എസ്എഫ്ഐയെ ഉയർത്തുന്നത്. സിദ്ധാർത്ഥനെ കൊലപ്പെടുത്തിയതാണോ എസ്എഫ്ഐയെ ഉയർത്തുന്നതെന്ന് എം വിൻസെന്റ് ചോദിച്ചു.

article-image

sdfggfsfgsgfsfgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed