ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്


ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം നടൻ മോഹൻലാലിന്. അഭിനയ മേഖലയിലെ മികവിന് ആണ് പുരസ്‌കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. കെ ജയകുമാർ, പ്രഭാവർമ, പ്രിയദർശൻ എന്നിവർ അടങ്ങിയ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന കരിയറിലെ 360-ാം ചിത്രം, ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്നിവയാണ് നിലവില്‍ അദ്ദേഹം പല ഷെഡ്യൂളുകളിലായി ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സിനിമകള്‍. സംവിധായകനായും അരങ്ങേറാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്ന ബറോസ് ആണ് ആ ചിത്രം. സെപ്റ്റംബര്‍ 12 ന് ആണ് റിലീസ്.

 

article-image

ASAADFSADSADFSFADS

You might also like

Most Viewed