സംസ്ഥാന സ്‌കൂള്‍ കായികമേള ഇനിമുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് : വി ശിവൻകുട്ടി


സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന് പേരില്‍ അറിയപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും. കലോത്സവത്തിന്റെ പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും നടത്തുന്നത്. ഇത്തവണ തദ്ദേശിയ ജനതയുടെ(ഗോത്ര ജനത) കലകളും മത്സര ഇനമാവും. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളും അവയുടെ തീയതികളും അവ നടത്തുന്ന ജില്ലകളും നേരത്തെ തന്നെ പ്രഖ്യാപിക്കുകയാണ്. റ്റി.റ്റി.ഐ., പി.പി.റ്റി.റ്റി.ഐ. കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ വെച്ച് നടത്തും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ വെച്ച് സെപ്തംബർ 25, 26, 27 തീയതികളിൽ നടത്തും. ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിൽ നടത്തും. കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ – ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിൽ വെച്ചാണ് നടത്തുന്നത്.

സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപ്ക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. നാല് വർഷത്തിൽ ഒരിക്കൽ ഒളിമ്പിക്സ് മാതൃകയിൽ. ഒളിമ്പിക്സ് മാതൃകയിൽ അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായിക മേളയും നടക്കും.

article-image

ASdsvfd bvbv 

You might also like

Most Viewed