എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയെന്ന് കെ സുരേന്ദ്രൻ


എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെ പ്രവർത്തിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്യാമ്പസുകളിൽ എസ്എഫ്ഐ ഗുണ്ടായിസം വ്യാപിക്കുന്നു. നേതാക്കൾ പ്രവർത്തകരെ കയറൂരി വിടുകയാണ്. മുഖ്യമന്ത്രി മൗനം വെടിയണം.

അല്‍പമെങ്കിലും ആത്മാർത്ഥത ആഭ്യന്തരമന്ത്രിയെന്ന നിലയിലുണ്ടെങ്കിൽ പ്രിൻസിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി തകർന്ന് തരിപ്പണമായിട്ടും സിപിഐഎം പാഠം പഠിച്ചില്ല. മുഖ്യമന്ത്രിയും സിപിഐഎമ്മും എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുന്നുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും. വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

article-image

 ewdfrreweftghtrt

You might also like

Most Viewed