സ്വത്തുക്കൾ മരവിപ്പിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ല, ഇ.ഡി നീക്കം രാഷ്ട്രീയ വേട്ട ; എം എം വർഗീസ്

സ്വത്തുക്കൾ മരവിപ്പിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ്. ഇ ഡി നീക്കം രാഷ്ട്രീയ വേട്ടയാണ്. ഒരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല. വേട്ടയാണ് നടക്കുന്നത് അതിൽ തർക്കമില്ല. തങ്ങളുടെ അനുഭവം അതാണ്. വിഷയം വരുന്നതനുസരിച്ച് നിയമപരമായി നീങ്ങും. കേന്ദ്ര ഏജൻസികളെ മുഴുവൻ തങ്ങൾക്കെതിരെ ഉപയോഗിക്കുകയാണ്. ഔദ്യോഗിക വിവരം ലഭിച്ചാൽ നിയമം നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.
എം എം വര്‍ഗീസിന്റെ പേരിലുള്ള, 29.29 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. പാര്‍ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും കണ്ടുകെട്ടിയവയുടെ പട്ടികയിൽ ഉള്‍പ്പെട്ടിരുന്നു. ഇതിനുപുറമെ പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള എട്ട് ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചിരുന്നു. മരവിപ്പിച്ചതില്‍ കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകളും ഉള്‍പ്പെടും. ഇതിനുപുറമെ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ട്, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
defsdefswfdesdfs