റോഡാണെന്ന് കരുതി കാറോടിച്ചത് കൈവരിയില്ലാത്ത പാലത്തിലേക്ക്; ചെടികളിൽ അള്ളിപ്പിടിച്ച് യാത്രക്കാർ, കാർ ഒഴുകിപ്പോയി


ഗൂഗിൾ മാപ്പിൽ നിന്ന് വഴി മനസ്സിലാക്കി കാറോടിച്ചവർ കൈവരിയില്ലാത്ത പാലത്തിൽകയറി അപകടത്തിൽപെട്ടു. പുഴയിൽ വീണ കാർ ഒഴുകിപ്പോയി. യാത്രികരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പള്ളഞ്ചി-പാണ്ടി റോഡിൽ പള്ളഞ്ചിപ്പുഴയുടെ പാലത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ അബ്ദുൽ റഷീദ്, തഷ്രീഫ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. കനത്ത മഴയിൽ പുഴകവിഞ്ഞ് കൈവരിയില്ലാത്ത പാലം വെള്ളത്തിൽ മൂടിക്കിടക്കുകയായിരുന്നു. എന്നാൽ, ഗൂഗിൾ മാപ്പ് നോക്കിയ യാത്രികർ റോഡാണെന്ന് കരുതി പാലത്തിൽ കാർ കയറ്റിയതും ഒഴുക്കിൽപെട്ടു. പുഴയിലേക്ക് വീണ കാർ അൽപദൂരം ഒഴുകി ആറ്റുവഞ്ചിയിൽ തട്ടിനിന്നു. ഗ്ലാസ് താഴ്ത്തി പുറത്തുകടന്ന യാത്രക്കാർ ഇരുവരും പുഴയുടെ മധ്യത്തായുള്ള കുറ്റിച്ചെടികളിൽ പിടിച്ചുനിൽക്കുകയായിരുന്നു. കൈയിൽ ഫോണുണ്ടായിരുന്നതിനാൽ ഇവർക്ക് ബന്ധുക്കളെ വിവരമറിയിക്കാനായി. തുടർന്നാണ് ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തിയത്. പുഴയിൽ ഒഴുകിപ്പോയ കാർ അരക്കിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്.

article-image

adefsfesdgs

You might also like

  • Lulu Exchange
  • Straight Forward

Most Viewed