ശക്തമായ മഴ തുടരുന്നു; വ്യാപക നാശം, ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ്


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. വിവിധയിടങ്ങളിൽ കനത്ത നാശമുണ്ടായി. മഴക്ക് പുറമേ ശക്തമായ കടൽക്ഷോഭവുമുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നീ ആറ് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത.വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ വ്യാഴാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവല്ലയിൽ വീടുകളിൽ വെള്ളംകയറിയ നിലയിൽ മഹാരാഷ്ട്ര തീരം മുതൽ മധ്യകേരള തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. കേരള തീരത്തു പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രത വേണമെന്നു നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

article-image

aeswdffdsdfsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed