തുമ്പ കിൻഫ്ര പാർക്കിലെ റെഡിമിക്‌സ് യൂണിറ്റിൽ പൊട്ടിത്തെറി


തുമ്പ കിൻഫ്ര പാർക്കിലെ റെഡിമിക്‌സ് യൂണിറ്റിൽ പൊട്ടിത്തെറി. ആർഎംസി എന്ന കോൺക്രീറ്റ് റെഡിമിക്‌സ് സ്ഥാപനത്തിന്റെ പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. കൂറ്റൻ ടണലിന്റെ മേൽമൂടി അമിത മർദത്തെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ആളാപായമില്ല. യന്ത്രഭാഗങ്ങൾ ജനവാസമേഖലയിലേക്ക് തെറിച്ച് വീണു.

വൻ അപകടം ഒഴിവായത് റോഡിൽ ആളില്ലാത്തതിനാലാണ്. പൊട്ടിത്തെറിയെ തുടർന്ന് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. സമീപത്തെ മൂന്നു നില വീടിന്റെ ജനലിലാണ് യന്ത്രഭാഗം തെറിച്ചു വീണത്. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തിയിരുന്നു.

article-image

adsffaefdesfgs

You might also like

Most Viewed