ഹണിട്രാപ്പ് കേസ് ; ശ്രുതി ചന്ദ്രശേഖരന്‍ രാഷ്ട്രീയ നേതാക്കളുടെ പേരിലും തട്ടിപ്പ് നടത്തി, ഓഡിയോ സന്ദേശം പുറത്ത്


ഹണിട്രാപ്പ് കേസില്‍ പ്രതിയായ ശ്രുതി ചന്ദ്രശേഖരന്‍ രാഷ്ട്രീയ നേതാക്കളുടെ പേരിലും തട്ടിപ്പ് നടത്തിയെന്ന് തെളിയിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ശ്രുതിയ്‌ക്കെതിരെ കേസെടുക്കാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് യുവതി ഇരകളെ വിശ്വസിപ്പിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ശ്രുതി ചന്ദ്രശേഖരനെതിരെ പരാതി നല്‍കിയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ സന്ദേശത്തിലുണ്ട്.

പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേരെ തട്ടിപ്പിനിരയാക്കിയ ശ്രുതി ചന്ദ്രശേഖരന് വേണ്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കേസില്‍ ഇടപെട്ടെന്ന് അവകാശപ്പെടുന്നതാണ് പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ. ശ്രുതിയ്‌ക്കെതിരെ കേസെടുക്കാതിരിക്കാന്‍ ജില്ലാ സെക്രട്ടറി മുഖേന പൊലീസ് സ്റ്റേഷനില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇരയായ യുവാവിനോട് യുവതി വെളിപ്പെടുത്തുന്നുണ്ട്.

ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ശ്രുതി ചന്ദ്രശേഖരനെതിരെ പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നുണ്ട്. അതേസമയം ഒളിവില്‍ കഴിയുന്ന ശ്രുതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

article-image

fsgfgshghgfhj

You might also like

Most Viewed