പതിനെട്ടാം ലോക് സഭയുടെ സ്പീക്കറായി ഓം ബിർള തെരഞ്ഞെടുക്കപ്പെട്ടു


പതിനെട്ടാം ലോക് സഭയുടെ സ്പീക്കറായി ഓം ബിർള തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഓം ബിർള സ്പീക്കറാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പ്രോട്ടെം സ്പീക്കർ അംഗീകരിച്ചു. പാസാക്കിയത്. പ്രമേയം രാജ്നാഥ് സിംഗ് പിന്താങ്ങി. ആദ്യ പ്രമേയം പാസായതോടെ മറ്റ് പ്രമേയങ്ങൾ വോട്ടിനായി പരിഗണിച്ചില്ല. 13 നേതാക്കളാണ് ഓംബിർളയെ പിന്തുണച്ചുള്ള പ്രമേയം അവതരിപ്പിച്ചത്. ഇൻഡ്യാ സഖ്യം കൊടിക്കുന്നിൽ സുരേഷ് എം.പിയെയാണ് സ്പീക്കർ സ്ഥാനാർഥിയായി നിർത്തിയിരുന്നത്. സ്പീക്കർ പദവിയിൽ ഓം ബിർളയും കൊടിക്കുന്നിൽ സുരേഷും പത്രിക സമർപ്പിച്ചതോടെയാണ് വോട്ടെടുപ്പ് ആവശ്യം ഉയർന്നത്.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് നേർക്കുനേർ പോരാട്ടത്തിലെത്തിയത്. കൊടിക്കുന്നിൽ സുരേഷ് പരാജയപ്പെട്ടെങ്കിലും, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് എന്ന കീഴ്വഴക്കം ബി.ജെ.പി തെറ്റിച്ചെന്നത് ചർച്ചയാകാൻ സ്ഥാനാർഥിത്വത്തിനു കഴിഞ്ഞു.
ഓംബിർളയെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി അഭിനന്ദിച്ചു. സർക്കാരിന് രാഷ്ട്രീയ അധികാരം ഉണ്ട്. എന്നാല്‍ പ്രതിപക്ഷവും ജനങ്ങളുടെ ശബ്ദമാണ് പ്രതിനിധികരിക്കുന്നത്. പ്രതിപക്ഷത്തിന് പറയാനുള്ളതും സഭയില്‍ കേള്‍ക്കേണ്ടതുണ്ട്. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്നും രാഹുല്‍ പറഞ്ഞു. സഭ കാര്യക്ഷമായി പ്രവർ‍ത്തിക്കുന്നു എന്നതിനേക്കാള്‍ ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം എത്രത്തോളം സഭയില്‍ ഉയരുന്നുവെന്നുവെന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

zxbbvbvbbxb

You might also like

Most Viewed