ഇന്ന് ലോക ലഹരി വിരുദ്ധ ദിനം


തിരുവനന്തപുരം; ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തില്‍ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂണ്‍ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ലോകത്തിലെ ആദ്യലഹരിമരുന്നുവിരുദ്ധ യുദ്ധമായി കണക്കാക്കുന്ന ചൈനയിലെ ഒന്നാം ഒപ്പിയം(കറുപ്പ്)യുദ്ധത്തിന്റെ ഓര്‍മ്മയിലാണ് ഈ ദിനം തെരഞ്ഞെടുത്തത്. 1987 ജൂണ്‍ 26 മുതല്‍ക്കാണ് ലോകലഹരി വിരുദ്ധദിനം ആചരിച്ച് വരുന്നത്.

ഫലപ്രദമായ ഔഷധ നയങ്ങൾ, ശാസ്‌ത്രം, ഗവേഷണം, മനുഷ്യാവകാശങ്ങളോടുള്ള പൂർണ്ണമായ ആദരവ്, അനുകമ്പ, മയക്കുമരുന്ന് ഉപയോഗത്തിൻ്റെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയിൽ വേരൂന്നിയതാണ് ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം.

ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിന്‍റെ പ്രമേയം "ദി എവിഡൻസ് ഈസ് ക്ളിയർ; ഇൻവെസ്‌റ്റ് ഇൻ പ്രിവെൻഷൻ" അഥവാ ’തെളിവുകള്‍ വ്യക്തമാണ്; പ്രതിരോധത്തില്‍ നിക്ഷേപിക്കുക’ എന്നതാണ്. പ്രതിരോധത്തിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കുന്നതിനായി സമൂഹത്തോടും നയങ്ങൾ രൂപീകരിക്കുന്നവരോടും ആഹ്വാനം ചെയ്യുന്ന പ്രമേയമാണിത്. ഇതിന്റെ ഭാഗമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ജൂൺ 12 മുതൽ ജൂൺ 26 വരെ രാജ്യത്തുടനീളം “നശ മുക്ത ഭാരത് പഖ്‌വാഡ” ആചരിക്കും.

വിശാലമാവുകയാണ് ലഹരിയുടെ ലോകം. പുതിയ ഉത്പന്നങ്ങളും പുത്തന്‍ മാര്‍ഗ്ഗങ്ങളുമായി ലഹരി നമ്മെ ചുറ്റിപ്പിടിക്കുന്നുണ്ട്. കടലും കരയും ആകാശവും ഒരുപോലെ ഉപയോഗിച്ചാണ് ലഹരിക്കടത്ത് നടക്കുന്നത്. ആള്‍ത്തിരക്കിനിടയില്‍ മറഞ്ഞിരുന്ന് മരണത്തിന്റെ വ്യാപാരികളായി ലഹരിവില്പനക്കാര്‍ എത്തുകയും ചെയ്യുന്നു. കാലഘട്ടം നേരിടുന്ന വലിയ വെല്ലുവിളിയാണ് ലഹരിയുടെ ഈ ഉപയോഗം. വ്യക്തി-കുടുംബ-സാമൂഹ്യ തലങ്ങളിലെല്ലാം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുകയാണ് ലഹരി. ഇതിനെതിരെ സംഘടിതമായ ചെറുത്തുനില്‍പ്പ് അനിവാര്യമാണ്. അല്ലെങ്കിൽ നമുക്ക് നഷ്ടപ്പെടുന്നത് ഒരു തലമുറയായിരിക്കും.

article-image

DFSGDDGHHDG

You might also like

Most Viewed