അ​ന​ധി​കൃ​ത​മാ​യി നി​ക​ത്തി​യ നെ​ൽ​വ​യ​ലു​ക​ൾ പ​ഴ​യ സ്ഥി​തി​യി​ലേ​ക്ക് മാറ്റുമെന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ


തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി നി​ക​ത്തി​യ നെ​ൽ​വ​യ​ലു​ക​ൾ പ​ഴ​യ സ്ഥി​തി​യി​ലേ​ക്കു മാ​റ്റാ​നാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തി​നാ​യി പ്ര​ത്യേ​ക റി​വോ​ൾ​വിം​ഗ് ഫ​ണ്ട് രൂ​പീ​ക​രി​ച്ച​താ​യും റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ. നി​യ​മ​സ​ഭ​യി​ൽ ധ​നാ​ഭ്യ​ർ​ഥ​ന​ച​ർ​ച്ച​യി​ൽ മ​റു​പ​ടി ന​ൽക​വെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ക​ത്തി​യ വ​യ​ലു​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കും. ഉ​ട​മ​സ്ഥ​ർ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കും. ഭൂ​മി ത​രം​മാ​റ്റ ന​ട​പ​ടി​ക​ൾ ജൂ​ലൈ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. ഇ​തി​നാ​യി ഉ​ൾ​പ്പ​ടെ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചു. ഭൂ​മി ത​രം​മാ​റ്റി​ക്കൊ​ടു​ക്കു​ന്ന ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യി പ​ര​സ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്ക് ത​ര​മാ​റ്റ​ക്കാ​ര്യ​ത്തി​ൽ ചി​ല നി​യ​മ​സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​ന​ൽ​കാ​മെ​ന്ന​ല്ലാ​തെ മ​റ്റൊ​ന്നും ആ​വി​ല്ല. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

article-image

dsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed