തങ്ങള്‍ തമ്മിലുള്ളത് സഹോദരബന്ധം; ചെന്നിത്തലയെ അനുനയിപ്പിക്കാൻ വിഡി സതീശൻ
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ അദ്ദേഹത്തെ വീട്ടിലെത്തികണ്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാവിലെ ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ വിളിക്കാത്തതിൽ ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. ചെന്നിത്തല തന്‍റെ വിരുന്ന് ബഹിഷ്‌കരിച്ചെന്നാണ് വാര്‍ത്ത വന്നതെന്ന് സതീശൻ പറഞ്ഞു. എന്നാൽ താന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍പോയി പ്രഭാതഭക്ഷണം കഴിച്ചിട്ടാണ് വന്നത്.
തങ്ങള്‍ തമ്മിലുള്ളത് സഹോദരബന്ധമാണെന്നും സതീശൻ പ്രതികരിച്ചു. ഹൃദയബന്ധമാണ് തങ്ങള്‍ക്കിടയിലുള്ളത്. ആരും തമ്മില്‍ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടാകരുതെന്നാണ് കെപിസിസി യോഗത്തിലെ തീരുമാനമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. യുഡിഎഫ് യോഗത്തിൽ ഘടകകക്ഷി നേതാക്കളെല്ലാം സംസാരിച്ചെങ്കിലും ചെന്നിത്തലയെ സംസാരിക്കാൻ ക്ഷണിച്ചിരുന്നില്ല. ഇതിൽ കുപിതനായ അദ്ദേഹം പ്രതിപക്ഷ നേതാവ് ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സതീശൻ അനുനയനീക്കം നടത്തിയത്.
sdfsdf