മക്കളെ സാക്ഷിയാക്കി ധർമ്മജൻ വീണ്ടും വിവാഹിതനായി
മക്കളെ സാക്ഷിയാക്കി ധർമ്മജൻ വീണ്ടും വിവാഹിതനായി. ഇന്ന് രാവിലെ താരം ഫേസ്ബുക്കിൽ ഭാര്യയുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതിന് താഴെ കുറിപ്പായി ആദ്യം എഴുതിയിരിക്കുന്നത് 'എൻ്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു' എന്നായിരുന്നു. ഇത് കണ്ട ആരാധകർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സർപ്രെസ് നിറച്ച് ബാക്കി വിവരം താരം കുറിപ്പിൻ്റെ തുടർച്ചയായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം' ധർമ്മജൻ കുറിച്ചു. പോസ്റ്റ് വെറലായതിന് പിന്നാലെ നിരവധി ലെക്കും കമന്റും ലഭിക്കുന്നുണ്ട്. നിരവധി പേരാണ് വിവാഹ വാർഷിക ആശംസകൾ അറിയിച്ചിരിക്കുന്നത്. അനൂജയാണ് ധർമ്മജന്റെ ഭാര്യ. ഇവരുവർക്കും വേദ, വെഗൈ എന്ന് പേരുള്ള രണ്ട് പെൺമക്കളുണ്ട്.
മിമിക്രി വേദികളിൽ നിന്ന് ടെലിവിഷനിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലെ നിരവധി ഹിറ്റ് പരിപാടികളുടെ ഭാഗമായിരുന്ന ധർമ്മജൻ 2020ൽ ദിലീപ് നായകനായ 'പാപ്പി അപ്പച്ചാ' എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയുമായി ചേർന്നുള്ള ധർമ്മജൻ്റെ സ്‌കിറ്റുകൾക്കും ആരാധകർ ഏറെയാണ്.
wrgdhdhdfdhd