അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്, മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പിഎംഎ സലാം.


മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മുഖ്യമന്ത്രി ലീഗിന് മേല്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണെന്നും ലീഗിന്റെ മുഖത്തിന്റെ കാര്യം അന്വേഷിക്കും മുമ്പ് പാര്‍ട്ടിക്കകത്തും സംസ്ഥാനത്തിനകത്തും പൊതുസമൂഹത്തിലും മുഖ്യമന്ത്രിയുടെ മുഖത്തിന്റെ അവസ്ഥ എന്താണെന്ന് അദ്ദേഹം പരിശോധിച്ചാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നും പിഎംഎ സലാം മലപ്പുറത്ത് പറഞ്ഞു. ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലീഗിന്റെ മുഖം എസ്ഡിപിഐയുടേയും ജമാ അത്തെ ഇസ്ലാമിയുടേതുമായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

'സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങളും വോട്ട് ചെയ്തില്ലെന്നാണ് സിപിഐഎം തിരഞ്ഞെടുപ്പ് വിശകലനം. ഭരണത്തിന്റെ ദോഷവശങ്ങളാണ് പരാജയത്തിന് കാരണം എന്നാണ് പാര്‍ട്ടി പറയുന്നത്. സീതാറാം യെച്ചൂരി അടക്കം അത് ശരിവെച്ചു. അതിന് മുസ്ലിം ലീഗിന്റെ മേല്‍ കയറിയിട്ടില്ല. ഭരിക്കാന്‍ അറിയാത്തവരുടെ കൈയ്യില്‍ ഭരണം കിട്ടിയതിന്റെ ഒരാഘാതമാണ് ജനങ്ങള്‍ നല്‍കിയത്. നല്ല ആഘാതമാണത്. തിരഞ്ഞെടുപ്പിന് മുമ്പ് 50 ശതമാനം സീറ്റായിരുന്നു സിപിഐഎം പ്രതീക്ഷിച്ചത്. അതി ദയനീയ പരാജയം മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും മുഖം വികൃതമാക്കി. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്ന രീതി ലീഗിന് മേല്‍ പ്രയോഗിച്ചു.' പിഎംഎ സലാം വിമര്‍ശിച്ചു.

പോരാളി ഷാജി അടക്കം സിപിഐഎം സൈബര്‍ ഗ്രൂപ്പുകള്‍ തോല്‍വിയില്‍ മുഖ്യമന്ത്രിയെ തള്ളി രംഗത്തെത്തി. അതിന് ലീഗിന്റെ തലയില്‍ കയറിയിട്ട് കാര്യമില്ല. ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും സഹതാപം മാത്രമാണ്. മലപ്പുറത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ എങ്കിലും നിര്‍ത്തി തോല്‍ക്കണമായിരുന്നു. തോല്‍ക്കുന്നതിലും ഒരു അന്തസില്ലാത്ത രൂപത്തിലേക്ക് എത്തി. ഇത്ര വലിയ പരാജയം ഉണ്ടായിട്ടും തിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടോ എന്നും പിഎംഎ സലാം ചോദിച്ചു.

article-image

cdsadsadssad

You might also like

Most Viewed