ഇ.പി - ജാവദേക്കർ കൂടിക്കാഴ്ച ഗൗരവപൂർവം പരിശോധിക്കും; പിണറായിയെ മാറ്റില്ലെന്നും എം.വി ഗോവിന്ദൻ


ഇ പി ജയരാജൻ- പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച ഗൗരവപൂർവം പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായി വിജയൻ ഏറ്റവും പ്രധാനപ്പെട്ട നേതാവാണെന്നും, തുടർഭരണത്തിലേക്ക് നയിക്കാൻ നെടുംതൂണായി നിന്നത് അദ്ദേഹമാണെന്നും നിലവിൽ നേതൃമാറ്റം എന്നത് പാർട്ടിയുടെയും സർക്കാരിന്റെയും മുന്നിൽ ഇല്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ.

തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഉയർന്ന ഇപി ജയരാജനുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അദ്ദേഹം മനസ് തുറന്നു. ഇപി ജയരാജന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി ഗൗരവപൂര്‍വം പരിശോധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇപി ജയരാജൻ ജാവദേക്കറെ കണ്ടത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് കണ്‍വീന‍‍ർ ഇ.പി ജയരാജൻ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിക്ക് നൽകിയ പരാതി സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ഈ പരാതിയിൽ കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണ‍ർ പ്രാഥമിക അന്വേഷണം നടത്തും.

തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഉയർന്ന ഇപി ജയരാജനുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും പാർട്ടി സെക്രട്ടറി മനസ് തുറന്നു. ഇപി ജയരാജന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി ഗൗരവപൂര്‍വം പരിശോധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

article-image

aswdeadefsdfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed