ജയില്‍ മാനുവലിന് വിരുദ്ധം, എന്തെങ്കിലും നന്മയുണ്ടെങ്കില്‍ അതുകൂടി തിരുത്തും എന്നാകും ഉദ്ദേശിച്ചത്: തിരുവഞ്ചൂര്‍


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊടുംക്രൂര കൃത്യം നിര്‍വഹിച്ച പ്രതികളാണെന്നും അവര്‍ക്ക് ഇളവിന് അര്‍ഹതയില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. നിയമം ലംഘിച്ച ഡിജിപിക്ക് ഇത് പറയാന്‍ അവകാശമില്ല. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.

ജയില്‍ മാനുവലിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. 1200 പേരാണ് പ്രതികള്‍ക്കെതിരെ സാക്ഷിമൊഴി കൊടുത്തിട്ടുള്ളത്. ഇവര്‍ പുറത്തിറങ്ങിയാല്‍ സാക്ഷികള്‍ക്ക് എന്ത് സംരക്ഷണം സര്‍ക്കാര്‍ നല്‍കും? ഇക്കണക്കിനാണ് തിരുത്തല്‍ എങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിലും സാധ്യതയില്ലെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു.

'പ്രതികള്‍ അകത്ത് കിടന്നതില്‍ കൂടുതല്‍ പുറത്തുകിടന്നു എന്നാണ് കോടതിയുടെ നിഗമനം. ഇവര്‍ക്ക് പരോള്‍ കൊടുക്കാന്‍ പോലും ആകില്ല. സര്‍ക്കാര്‍ നീക്കം കോടതിയില്‍ ചോദ്യം ചെയ്യും. തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് തിരുത്തുമെന്ന് ഇടതുപക്ഷം പറഞ്ഞത് ഇതാണ്. എന്തെങ്കിലും നന്മയുണ്ടെങ്കില്‍ അതുകൂടി തിരുത്തും എന്നായിരിക്കും ഉദ്ദേശിയ്യത്. ഇങ്ങനെയാണ് തിരുത്തലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുക പോലും വേണ്ട', തിരുവഞ്ചൂര്‍ പറഞ്ഞു.

ടിപി വധക്കേസിലെ രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത് എന്നിവരെ വിട്ടയക്കാനാണ് സര്‍ക്കാര്‍ നീക്കം. ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച പ്രതികളാണിവര്‍. ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയക്കാനാണ് സര്‍ക്കാര്‍ നീക്കം.

article-image

arwwwaqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed