നീറ്റ് പരിക്ഷ ; ചോദ്യ പേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർത്ഥിയുടെ മൊഴി


നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ‌ ചോർന്നതായി അറസ്റ്റിലായ വിദ്യാർത്ഥിയുടെ മൊഴി. നാല് വിദ്യാർത്ഥികളാണ് ചോദ്യ പേപ്പർ ചോർന്നതായി മൊഴി നൽകിയിരിക്കുന്നത്. ബിഹാർ സ്വദേശികളാണ് വിദ്യാർത്ഥികൾ. പരീക്ഷക്ക് ഒരു ദിവസം മുൻപ് ചോദ്യ പേപ്പർ ചോർന്ന് കിട്ടിയെന്നാണ് മൊഴി നൽകിയിരിക്കുന്നത്.

വീദ്യാർത്ഥികൾ‌ സമസ്തിപൂർ പൊലീസിന് നൽകി മൊഴി പകർപ്പ് പുറത്ത്. ബന്ധുവഴി മെയ് നാലിന് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്നാണ് വിദ്യാർത്ഥികൾ മൊഴി നൽകിയരിക്കുന്നത്. മൊഴി എഴുതി നൽകുകയായിരുന്നു. പരീക്ഷക്ക് തൊട്ടുമുൻപ് ബന്ധു ഒരു ചോദ്യപേപ്പറും അതിന്റെ ഉത്തരവും നൽകിയിരുന്നു. പരീക്ഷ എഴുതിയ സമയത്ത് ലഭിച്ച ചോദ്യപേപ്പർ തനിക്ക് ബന്ധു തന്ന ചോദ്യ പേപ്പറുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഏറെ സാമ്യതകൾ ഉണ്ടെന്നും വിദ്യാർത്ഥിയായ അനുരാഗ് യാദവ് മൊഴി നൽകിയത്.

ബിഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 13 പേർ അറസ്റ്റിലായിരുന്നു. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പർ ചോർന്നെന്ന പരാതിയുമായി വിദ്യാർത്ഥികൾ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകൾ കണ്ടെത്തിയത്. ചോദ്യപേപ്പർ ആവശ്യപ്പെട്ട ഉദ്യോഗാർത്ഥികൾ 30 ലക്ഷം രൂപ മാഫിയയ്ക്ക് നൽകിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയത്. ചോദ്യപേപ്പറുകൾക്കായി തങ്ങളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നൽകിയതായി ഉദ്യോഗാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

article-image

eaewefefr

You might also like

Most Viewed