മോദി-മാർപാപ്പ കൂടിക്കാഴ്ച ഇന്ത്യയിലെ ക്രൈസ്തവർക്ക് സന്തോഷ വാർത്ത; ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര


നരേന്ദ്ര മോദി-മാർപാപ്പ കൂടിക്കാഴ്ച ഇന്ത്യയിലെ ക്രൈസ്തവർക്ക് സന്തോഷ വാർത്തയെന്ന് സീറോ മലബാർ സഭ ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. മൂന്നാം മോദി സർക്കാരിന്റെ കാലത്ത് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ട്വന്റിഫോറിനോട് പ്രതികരിച്ചു.

തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ ക്രൈസ്തവരുടെ പങ്ക് അവഗണിക്കാൻ ആകില്ലെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ക്രൈസ്തവരുടെ നിലനിൽപ്പിനായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പ്രവർത്തിക്കുമെന്ന് കരുതുന്നതായും ആർച്ച് ബിഷപ്പ് പ്രതികരിച്ചു. ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി മോദി ക്ഷണിച്ചിരുന്നു.

ജി7 ഉച്ചകോടിക്കിടെ മാർപാപ്പയെ കണ്ടുമുട്ടിയപ്പോൾ ആശ്ലേഷിച്ച് കുശലം ചോദിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്.

article-image

desfgswgdfg

You might also like

Most Viewed