ബോംബ് മനപൂര്‍വ്വം വെച്ചത്, പൊലീസ് എത്തുംമുമ്പ് പറമ്പ് വളഞ്ഞ് അവശിഷ്ടങ്ങള്‍ മാറ്റി; സണ്ണി ജോസഫ് എംഎല്‍എ

കണ്ണൂര്‍ ജില്ലയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങയെടുക്കാനെത്തിയ 85 കാരന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവം സിപിഐഎം അറിവോടെയെന്ന് സണ്ണി ജോസഫ് എംഎല്‍എ. വിഷയത്തില്‍ അടിയന്തപര പ്രമേയം അവതരിപ്പിക്കവെയായിരുന്നു പ്രതികരണം. പരേതനായ കോണ്‍ഗ്രസ് നേതാവ് കണ്ണോളി മോഹന്‍ദാസിന്റെ വീട്ടുപറമ്പിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. പൂട്ടികിടക്കുന്ന മോഹന്‍ദാസിന്റെ വീട്ടുപറമ്പില്‍ മനപൂര്‍വ്വം ബോംബ് കൊണ്ടുവെക്കുകയായിരുന്നുവെന്നും സണ്ണി ജോസഫ് ആരോപിച്ചു. കൊല്ലപ്പെട്ട വേലായുധന് മതിയായ നഷ്ടപരിഹാരം നല്‍കുകയും കണ്ണൂര്‍ ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും സണ്ണി എം ജോസഫ് ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
പൊലീസ് എത്തുന്നതിന് മുമ്പ് ബോംബ് കൊണ്ടുവെച്ചവര്‍ സംഭവസ്ഥലം വളഞ്ഞ് ബോംബിന്റെ അവശിഷ്ടങ്ങള്‍ മാറ്റി തെളിവുകള്‍ നശിപ്പിച്ചുവെന്നും സണ്ണി എം ജോസഫ് ആരോപിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായ വിവിധ സംഭവങ്ങള്‍ ചുണ്ടികാട്ടിയായിരുന്നു സണ്ണി ജോസഫ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.
dfhtgjt.km,