തെരഞ്ഞെടുപ്പ് പരാജയം: പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമ്പോഴും ജനങ്ങൾക്ക് ചെവികൊടുക്കാൻ തയാറാകണമെന്ന് തോമസ് ഐസക്


ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട അപ്രതീക്ഷിത തോൽ‌വിയിൽ വിമർശനവുമായി തോമസ് ഐസക്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരസ്പര ബഹുമാനം ഇല്ലാതെ വർത്തമാനങ്ങളുണ്ടായെന്നും അത് തിരഞ്ഞെടുപ്പ് ഫലത്തിൽ വിപരീതഫലം ഉണ്ടാക്കിയെന്നും ഐസക്ക് അഭിപ്രായപ്പെട്ടു. അങ്ങനെയുള്ള ശൈലി അല്ല സോഷ്യൽ മീഡിയയിൽ വേണ്ടതെന്നും ഓരോ പ്രവർത്തകനും സ്വയം പോരാളിയായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കണമെന്നും തോമസ് ഐസക് പറഞ്ഞു. നൂറുകണക്കിന് ആളുകളെ ശമ്പളത്തിൽ നിർത്തി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കാൻ പറ്റില്ല. ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ അപചയം ഉണ്ടാക്കി. അത് തിരുത്തപ്പെട്ടു പോണം, മുൻ ധനമന്ത്രി കൂടിയായ തോമസ് ഐസക് കൂട്ടിചേർത്തു.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തോമസ് ഐസക് പാർട്ടിയിലെ രീതികളെ തുറന്നടിച്ചത്.

പലരും പാർട്ടി മെമ്പർമാരല്ല അനുഭാവികളാണ്, രൂക്ഷമായ ഭാഷയിലാവും പലരും പ്രതികരിക്കുക. അവരെ നിരുൽസാഹപ്പെടുത്തുകയല്ല തിരുത്തുകയാണ് വേണ്ടത്. ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിക്കണം. ജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കണം. പാർട്ടി പാർട്ടിക്കാരുടേതല്ല, ജനങ്ങളുടെ പാർട്ടിയാണെന്നും തോമസ് ഐസക് പറഞ്ഞു. പാർട്ടിക്കുള്ളിൽ അച്ചടക്കം വേണമെന്നും തോമസ് ഐസക് പറഞ്ഞു. അച്ചടക്കം സ്വയമാണ് തീരുമാനിക്കേണ്ടതെന്നും അത് നിർബന്ധിച്ച് എടുപ്പിക്കേണ്ടതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വിഭാഗം സിപിഐഎമ്മിന് വോട്ട് ചെയ്തില്ല എന്നും സിപിഐഎമ്മിന് എതിരായി അവർ വോട്ട് ചെയ്തത് എന്ത് കൊണ്ടാണെന്ന് മനസ്സിലാക്കി തിരുത്താൻ പാർട്ടി തയ്യാറാവണമെന്നും ഐസക്ക് ആവശ്യപ്പെട്ടു. പാർട്ടിയിൽ ഇതെല്ലം ചർച്ച ചെയ്യുമ്പോഴും ഒരു ചെവി വേണം ജനങ്ങൾ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് കേൾക്കാൻ എന്നും തോമസ് ഐസക് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ബിജെപിയും കോൺഗ്രസും ലെഫ്റ്റിനേക്കാൾ വിപുലമായ സ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഇത് യാദൃശ്ചികമായി ഉണ്ടായതല്ല, അവർ ഒരുപാട് പണം മുടക്കിയാണ് പ്രവർത്തിക്കുന്നത്, ഇൻഫ്ലുവൻസസ് ആയിട്ടുള്ള പേജുകൾ പണം നൽകി അവർ വാങ്ങിക്കുന്നു, നൂറുകണക്കിന് ആളുകൾ പ്രൊഫഷണൽ ആയി ഇരുന്ന് അവർക്ക് വേണ്ടി പ്രവർത്തിക്കുന്നു. പണം മുടക്കി അങ്ങനെ പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് ആകുന്നില്ല. പണമില്ലാത്തത് തന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രധാന പോരായ്മ. സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തെ പ്രൊട്ടക്ട് ചെയ്യാൻ പ്രവർത്തിക്കുന്ന ഒരുപാട് പേരുണ്ട്. അവർ ശമ്പളത്തിന് അല്ല അത് ചെയ്യുന്നത്. അവരെ മാനിക്കണം', തോമസ് ഐസക് കൂട്ടിചേർത്തു.

article-image

adefsasdadsas

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed