പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോക്ക്; വിശദീകരണവുമായി ജി.സുധാകരൻ


ആലപ്പുഴ: ഹരിപ്പാട് സിബിസി വാര്യർ‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയ സംഭവത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് ജി.സുധാകരന്‍. പരിപാടിയിൽ നിന്ന് ഇറങ്ങി പോയതല്ലെന്നും ഉച്ചയ്ക്ക് 12ന് മറ്റൊരു പരിപാടി ഉണ്ടായിരുന്നുവെന്നും ജി.സുധാകരന്‍ പറഞ്ഞു. രാവിലെ പത്തിന് നിശ്ചയിച്ച പരിപാടിക്കായി പത്തേമുക്കാലായിട്ടും അധ്യക്ഷനും വന്നില്ല മന്ത്രിയും വന്നില്ല. അടുത്ത പരിപാടിക്ക് പോകണമെന്ന് സംഘാടകരോടു പറഞ്ഞതിനുശേഷമാണ് വേദിവിട്ടതെന്നും സുധാകരൻ വ്യക്തമാക്കി. 

മന്ത്രി സജി ചെറിയാൻ വന്നില്ലല്ലോ അതെന്താണ് വാർത്തയാക്കാത്തതെന്നും ചോദിച്ച ജി. സുധാകരൻ മാധ്യമപ്രവർത്തകർക്ക് ഭ്രാന്താണെന്നും വിമർശിച്ചു. മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു, കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത എന്നിവർ പങ്കെടുക്കുന്ന പരിപാടിയിലായിരുന്നു സുധാകരന്‍റെ ഇറങ്ങിപ്പോക്ക്. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി ജി.സുധാകരന്‍ രംഗത്ത് എത്തിയത്.

article-image

adsfsdf

You might also like

Most Viewed