കൊല്ലം പ്രവാസി അസ്സോസിയേഷന്റെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
കൊല്ലം പ്രവാസി അസ്സോസിയേഷൻ ലോക രക്തദാന ദിനത്തില്‍ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വച്ച് സംഘടിപ്പിച്ച കെ.പി.എ സ്നേഹസ്പർശം പതിമൂന്നാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 80 ഓളം പ്രവാസികൾ രക്ത ദാനവും, പ്ളേറ്റ്ലറ്റ് ദാനവും നടത്തിയ ക്യാമ്പ് പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്ത് ഉത്‌ഘാടനം ചെയ്തു.
സാമൂഹ്യ പ്രവർത്തകരായ മണിക്കുട്ടൻ, അമൽദേവ്, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കോ−ഓർഡിനേറ്റർ വി.എം. പ്രമോദ് സ്വാഗതവും സെക്രട്ടറി സന്തോഷ് കാവനാട് നന്ദിയും പറഞ്ഞു.
െനന
ോേി്േെ
ംമനംമ