സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ സംഭവം; സിബി മാത്യൂസിനെതിരേ കേസ്
സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ സംഭവത്തിൽ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരേ കേസെടുത്തു. മണ്ണന്തല പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് നടപടി. സിബി മാത്യൂസിന്‍റെ നിർഭയം എന്ന ആത്മകഥയിൽ സൂര്യനെല്ലി കേസ് എന്ന തലക്കെട്ടുള്ള അധ്യായത്തിൽ അതിജീവിതയെ തിരിച്ചറിയുന്ന വിവരങ്ങൾ നൽകിയെന്നായിരുന്നു ആക്ഷേപം. സംഭവത്തിൽ സിബി മാത്യൂസിനൊപ്പം ജോലി ചെയ്ത ഡിവൈഎസ്പി കെ.കെ.ജോഷിയാണ് ആദ്യം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
പോലീസ് കേസെടുക്കാന്‍ തയാറാകാതെ വന്നതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് മണ്ണന്തല എസ്എച്ച്ഒ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എന്നാൽ സിബി മാത്യൂസിനെതിരേ കേസെടുക്കേണ്ട കാര്യമില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്. ഇതിന് പിന്നാലെ പരാതിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
dsfsdf