പാലക്കാട്, തൃശൂർ‍ ജില്ലകളിൽ ഭൂചലനം


തൃശൂർ‍: പാലക്കാട്, തൃശൂർ‍ ജില്ലകളിലെ വിവിധയിടങ്ങളിൽ‍ നേരിയ ഭൂചലനം. കുന്നംകുളം, ഗുരുവായൂർ‍, വടക്കാഞ്ചേരി, എരുമപ്പെട്ടി അടക്കമുള്ള മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 8:16നാണ് ഭൂചലനം ഉണ്ടായത്. 

റിക്ടർ‍ സ്‌കെയിലിൽ‍ എത്ര തീവ്രത രേഖപ്പെടുത്തിയെന്ന കാര്യം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ‍ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർ‍ട്ട് ചെയ്തിട്ടില്ല.  ഭൂചലനത്തെ തുടർ‍ന്ന് പ്രദേശത്തെ ജനങ്ങൾ‍ പരിഭ്രാന്തിയിലാണ്. എന്നാൽ‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

article-image

dsgfg

You might also like

Most Viewed