വീണാ ജോർജിന് കുവൈറ്റ് യാത്ര നിഷേധിച്ച സംഭവം, അനാവശ്യ വിവാദം ഉണ്ടാക്കേണ്ടെന്ന് സുരേഷ് ഗോപി


ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈറ്റിലേക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ വിവാദം വേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അനാവശ്യ വിവാദം ഉണ്ടാക്കേണ്ട. കുവൈത്തിലെ ദുരന്തത്തിൽ മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു.

ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നുള്ളതാണ് ഇപ്പോൾ നമ്മൾ ചെയ്യണ്ടത്. കുവൈത്തിൽ ചികിത്സയിലുള്ളവരുടെ കാര്യങ്ങൾ നോക്കുന്നത് അവിടുത്തെ സർക്കാരാണ്. നിലവിൽ അവിടെയുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടത് കുവൈത്ത് സർക്കാരാണ്. അവർ കണ്ടെത്തി നമ്മളെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ദു:ഖാചരണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ ഇന്നത്തെ പരിപാടികൾ റദ്ദ് ചെയ്തിരുന്നു. മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി സുരേഷ് ഗോപി കൊച്ചിയിലേക്ക് എത്തി.

article-image

dfsdfsfgsg

You might also like

Most Viewed