കുവൈറ്റ് തീപിടിത്തം കോണ്‍ഗ്രസിന്റെ പരിപാടികള്‍ റദ്ദാക്കി


മലയാളികള്‍ ഉള്‍പ്പെടെ അനേകം പേര്‍ മരണമടഞ്ഞ കുവൈറ്റ് തീപിടിത്തത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അഗാധമായ ദുഃഖവും ഞടുക്കവും രേഖപ്പെടുത്തി. ദുഃഖസൂചകമായി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള നാളത്തെ (14.6.2024)എല്ലാ പരിപാടികളും റദ്ദാക്കി.

നിരവധി മലയാളികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അനേകം കുടുംബങ്ങളും ബന്ധുമിത്രാദികളും വേദനയില്‍ കഴിയുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം എത്തിക്കണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ എത്തിക്കാൻ ശ്രമം. ദൗത്യത്തിനായി വ്യോമസേനാ വിമാനം സജ്ജമാക്കി. വ്യോമസേനയുടെ സി 130 ജെ വിമാനമാണ് ഡൽഹി എയര്‍ബേസില്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നത്.

ഔദ്യോഗിക നിര്‍ദേശം ലഭിച്ചാല്‍ ഉടൻ തന്നെ വിമാനം കുവൈറ്റിലേക്ക് പുറപ്പെടും. തുടര്‍ന്ന് ഇന്ന് തന്നെ മൃതദേഹങ്ങളുമായി ഇന്ത്യയിലേക്ക് തിരിച്ചെത്താനാണ് ശ്രമം. ദൗത്യത്തിനായി വിമാനം സജ്ജമായിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളാണ് അറിയിച്ചത്.

article-image

ghtghfgfgggf

You might also like

Most Viewed