ജീവഭയം മറന്ന് പിണറായിക്കെതിരെ പ്രതികരിക്കുന്നവരെ സംരക്ഷിക്കും : ജി സുധാകരനെ അഭിനന്ദിച്ച് ശോഭാ സുരേന്ദ്രൻ


ജി സുധാകരനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി ശക്തനായ ഭരണാധികാരിയാണെന്നും മോദി സർക്കാർ അഴിമതിരഹിത ഭരണമാണ് കാഴ്ചവെക്കുന്നതെന്നുമുൾപ്പടെയുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞതിന് ജി സുധാകരൻ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നാണ് ശോഭാ സുരേന്ദ്രന്റെ പോസ്റ്റ്.

ജീവഭയം മാറ്റിവെച്ചു പിണറായിയുടെ കുടുംബാധിപത്യത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ പ്രതികരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകും. ഒരു പൊതുപ്രവർത്തകന്റെ ധാർമികത ഉയർത്തിപ്പിടിക്കുന്ന സുധാകരന്റെ ഈ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ജി സുധാകരന്റെ ചിത്രം കൂടി പോസ്റ്റ് ചെയ്തുകൊണ്ടാണ് ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.

article-image

eswefrddfdefr

You might also like

Most Viewed