'വയനാടിനും റായ്ബറേലിക്കും സന്തോഷമുള്ള തീരുമാനമാകും'; ഏത് മണ്ഡലമെന്നതിൽ സസ്പെൻസ് നിലനിർത്തി രാഹുൽ


ഏത് മണ്ഡലം നിലനിർത്തണമെന്ന തന്റെ തീരുമാനം റായ്ബറേലിക്കും വയനാടിനും സന്തോഷമുള്ളതായിരിക്കുമെന്ന് എം പി രാഹുൽ ഗാന്ധി. ഇരു മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനി‍ർ‌ത്തുമെന്ന അവ്യക്തത തുടരുന്നതിനിടെയാണ് കൂടുതൽ സാധ്യതകൾക്ക് അവസരം നൽകി രാഹുലിന്റെ പ്രതികരണം. പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം ഉയർത്തുന്നതിനിടെയാണ് സസ്പെൻസ് നിലനി‍ർത്തിയുള്ള പരാമ‍ർശം. താൻ വീണ്ടും വരും എന്നുകൂടി രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. എടവണ്ണയിലെ ജനങ്ങളോട്, എവിടെ നിലനിർത്തണമെന്ന ചോദ്യം രാഹുൽ ഉന്നയിച്ചതോടെ ജനങ്ങൾ വയനാട് എന്ന് ആർത്തുവിളിച്ചു. ഇതോടെയാണ് തന്റെ തീരുമാനം വയനാടിനും റായ്ബറേലിക്കും സന്തോഷം നൽകുന്നതാകുമെന്ന് പറഞ്ഞത്. വയനാട്ടിലെ മുഴുവൻ ജനങ്ങൾക്കും രാഹുൽ നന്ദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കറ്റ് വിമ‍ർ‌ശിച്ചാണ് രാഹുൽ എടവണ്ണയിലെ സ്വീകരണച്ചടങ്ങിൽ പ്രസംഗിച്ചത്. വേദിയിൽ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് രാഹുൽ ആദ്യം മുതൽ അവസാനം വരെ പ്രസംഗിച്ചത്. ഓരോ സംസ്ഥാനത്തിന്റെയും അതിന്റേതായ ഭാഷകളും ചരിത്രങ്ങളുമുണ്ട്. ഈ രാജ്യത്തെ ഓരോ ചരിത്രത്തെയും സംരസംക്ഷിക്കുന്നത് ഭരണഘടനയാണെന്ന് ഭരണഘടന ഉയർ‌ത്തി രാഹുൽ പറഞ്ഞു.

ഈ രാജ്യത്ത് ഭരണഘടന ഇല്ലാതായാൽ ഒരാൾക്ക് കേരളത്തിൽ വന്ന് മലയാളം സംസാരിക്കേണ്ട എന്ന് പറയാൻ കഴിയും. ഈ തിരഞ്ഞെടുപ്പിൽ നടന്നത് ഭരണഘടനക്ക് വേണ്ടിയുള്ള പോരാട്ടമാണ്. മോദിക്കും അമിത് ഷാക്കും ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. അവർക്ക് ഒപ്പം സിബിഐയും ഇഡിയും ഇൻകം ടാക്‌സും ഉണ്ടായിരുന്നതുകൊണ്ട് എന്തും ചെയ്യാമെന്ന് അവർ കരുതി. എന്നാൽ കേരളവും ഉത്തർപ്രദേശും അടക്കമുള്ള ഇന്ത്യയിലെ ജനങ്ങൾ ഭരണഘടനയിൽ തൊട്ടുകളിക്കരുതെന്ന് പ്രധാനമന്ത്രിക്ക് കാണിച്ചുകൊടുത്തു.

article-image

xzdszads

You might also like

  • Lulu Exchange
  • Straight Forward

Most Viewed