വലിഞ്ഞുകയറി വന്നവരല്ല, നേരിടുന്നത് കടുത്ത അവഗണനയെന്ന് ശ്രേയാംസ് കുമാർ


ഇടതുമുന്നണിക്കെതിരെ രൂക്ഷവിമർശനവുമായി ആർജെഡി. എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടാണ് വന്നതെന്നും കടുത്ത അവഗണനയാണ് നേരിടുന്നതെന്നും എം വി ശ്രേയാംസ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ സീറ്റുമായി വന്നിട്ടും കാര്യമായ പരിഗണന ലഭിച്ചില്ല. 2024ൽ രാജ്യസഭാ സീറ്റ് ആർ ജെ ഡിക്ക് തരേണ്ട മാന്യത എൽഡിഎഫ് കാണിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ സീറ്റിന്റെ കാര്യം 2024ൽ പരിഗണിക്കാമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും 2019ൽ ഉറപ്പുനൽകിയതാണ്. എന്നിട്ടും 2024 ൽ പരിഗണിച്ചില്ല. അതിൽ നിരാശയുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ ശക്തമായി പ്രവർത്തിച്ചു. തുടക്കം മുതൽ സംസ്ഥാന മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതാണ്. പക്ഷേ, ആർജെഡിയെ മാത്രം പരിഗണിക്കുന്നില്ല. ജെ ഡി എസിനുള്ള പരിഗണന പോലും തങ്ങൾക്കു നൽകുന്നില്ല. ആർജെഡി മുന്നണിയിലെ നാലാമത്തെ കക്ഷിയാണ്. എന്നാൽ, മുന്നണിയിൽ പതിനൊന്നാമത്തെ പാർട്ടിയായി മാത്രമേ പരിഗണിക്കുന്നുള്ളു.

പാർട്ടി പ്രവർത്തകർ കടുത്ത അതൃപ്തിയിലാണ്. എൽഡിഎഫ് ഈ അവഗണന അവസാനിപ്പിക്കണമെന്നും എം വി ശ്രേയാംസ് കുമാർ പറഞ്ഞു.
ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് തങ്ങൾക്ക് നൽകണമെന്ന് ആർജെഡി എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം മുന്നണി നിരാകരിച്ചു. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനും സിപിഐക്കുമാണ് സീറ്റ് നൽകിയത്. ഒരു സീറ്റിനായി ഇരുകൂട്ടരും അവകാശമുന്നയിച്ചതോടെ സ്വന്തം സീറ്റ് ത്യജിച്ചാണ് സിപിഐഎം പ്രശ്നപരിഹാരം കണ്ടത്. ഇതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ മുന്നണിക്കെതിരെ ശ്രേയാംസ് കുമാർ രംഗത്തെത്തിയത്.

article-image

DFDFDF

You might also like

  • Lulu Exchange
  • Straight Forward

Most Viewed