തൃശൂർ മേയറെ മാറ്റണമെന്ന് സുനിൽ കുമാർ; മാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഐ
തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസിനെ മാറ്റണമെന്ന് വി എസ് സുനിൽ കുമാറിന്റെ ആവശ്യത്തിന് മറുപടിയുമായി സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്. മേയറെ മാറ്റാൻ സിപിഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് വത്സരാജ് പറഞ്ഞു. മേയർ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു എന്നുള്ളത് വിഎസ് സുനിൽ കുമാറിന് ബോധ്യപ്പെട്ട കാര്യമാകാമെന്ന് വ്യക്തമാക്കിയ സിപിഐ ജില്ലാ സെക്രട്ടറി, പാർട്ടി ഇക്കാര്യം ചർച്ച ചെയ്യുമെന്ന് അറിയിച്ചു. നിലവിൽ മേയറെ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മേയറെ നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വവും വ്യക്തമാക്കി. അതേസമയം തന്നോടൊപ്പം സിപിഐഎം ഉണ്ടെന്ന വാദവുമായി മേയർ വർഗീസും രംഗത്തെത്തി. മേയർ സ്ഥാനത്ത് ഒരു വർഷം കാലാവധി കൂടി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച മേയർ എം കെ വർഗീസ് തനിക്ക് ഉറച്ച സിപിഎം പിന്തുണയുണ്ടന്നാണ് വിവാദങ്ങളോട് പ്രതികരിച്ചത്.
fvbccgvcdfvvc