സുരേഷ് ഗോപി ജയിച്ചത് താന്‍ കാരണമെന്ന ആരോപണം തെറ്റ്’; മേയര്‍ എംകെ വര്‍ഗീസ്‌


സിപിഐക്ക് മറുപടിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. തന്നെ മേയറാക്കിയത് സിപിഐഎം ആണെന്നും രാജി വെക്കേണ്ട സാഹചര്യമില്ലെന്നും തൃശൂര്‍ മേയര്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് തന്നില്‍ വിശ്വാസമാണെന്നും 72,000 വോട്ടിന് സുരേഷ് ഗോപി ജയിച്ചത് താന്‍ കാരണമെന്ന ആരോപണം തെറ്റാണെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

ഹോട്ടലില്‍ നിന്ന് സുരേഷ് ഗോപിയെ കണ്ടത് യാദൃശ്ചികമാണ്. കേന്ദ്രത്തിലെ ഫണ്ട് സുരേഷ് ഗോപി തൃശൂരിലേക്ക് കൊണ്ടുവരുന്നത് തെറ്റല്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് സുരേഷ് ഗോപിയെ മേയര്‍ പ്രകീര്‍ത്തിച്ചത് തിരിച്ചടിയയെന്നാണ് സിപിഐ വിലയിരുത്തല്‍. മേയര്‍ സ്ഥാനത്ത് നിന്ന് എംകെ വര്‍ഗീസിനെ നീക്കണമെന്ന് ആവശ്യം ശക്തമാക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തിയതിലും സുരേഷ് ഗോപി-മേയര്‍ ബന്ധത്തിലും സിപിഐക്ക് അതൃപ്തിയുണ്ട്. മേയർ എം.കെ. വർഗീസിന്റെ പിന്തുണകൊണ്ടാണ് എൽ.ഡി.എഫ്. തൃശ്ശൂർ കോർപറേഷൻ ഭരിക്കുന്നത്. തുടക്കത്തിൽ രണ്ടുവർഷത്തേക്ക്‌ മേയർസ്ഥാനം നൽകാമെന്നായിരുന്നു ധാരണ. നിലവിൽ വർഗീസ് പിണങ്ങിയാൽ ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയാണ്.

article-image

dfdfrdefrserwerw

You might also like

Most Viewed