രാജ്യാന്തര അവയവക്കടത്ത് കേസ്, ഇറാനിൽ പോയി സ്വന്തം വൃക്ക വിറ്റ ഷമീർ മാപ്പുസാക്ഷി
ഇറാനിലേക്കുളള രാജ്യാന്തര അവയവക്കടത്തു കേസിൽ പാലക്കാട് സ്വദേശി ഷമീറിനെ മാപ്പുസാക്ഷിയാക്കും. ടെഹ്റാനിൽപ്പോയി സ്വന്തം വൃക്ക വിറ്റ ഷെമീറിന് ഈ റാക്കറ്റിന്‍റെ പ്രവർത്തനം സംബന്ധിച്ച് കൂടുതൽ കാര്യങ്ങളറിയാം. അതു കൂടി പരിഗണിച്ചാണ് നീക്കം.
കഴിഞ്ഞ ഏപ്രിലിൽ ഇറാനിലേക്ക് പോയ ഷമീർ മേയ് പതിനെട്ടിനാണ് തിരിച്ചെത്തിയത്. തുടർന്ന് ഒളിവിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യസ്ഥിതി മോശമായെന്നാണ് ഷമീർ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
cadsdsdsdsds
dsdsdsdsa