കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ തെരഞ്ഞെടുപ്പ് തോൽവി പുത്തരിയല്ലെന്ന് പി ജയരാജൻ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ തെരഞ്ഞെടുപ്പ് തിരിച്ചടി പുത്തരിയല്ലെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം പി ജയരാജൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിലെ കേരള സംസ്ഥാന ഫലങ്ങൾ പുറത്ത് വന്നതിനെത്തുടർന്ന് ഇടതുപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള മാധ്യമ പ്രചാരണം കുറേക്കൂടി ശക്തിപ്പെട്ടിരിക്കുകയാണെന്ന്
കേരളത്തിൽ എൽഡിഎഫിന് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടായത്. അതിൻ്റെ കാരണം കൃത്യമായി പരിശോധിക്കുകയും തിരുത്തൽ നടപടികൾ ഉണ്ടാവുകയും ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇവിടെ കോൺഗ്രസോ യുഡിഎഫോ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, പലപ്പോഴും അത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തികൾക്കെതിരായ സമരം ദുർബലമായതിൻ്റെ അടിസ്ഥാനത്തിൽ വഴി തെറ്റിക്കപ്പെട്ട ആളുകളെ മതനിരപേക്ഷ ചേരിയിൽ അണിനിരത്താനുള്ള ശ്രമവും ശക്തിപ്പെടുത്തണമെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
FHGTFGFGFGGF