മാനന്തവാടി എം എൽ എ ഒ ആർ കേളു മന്ത്രിയാകും; കെ രാധാകൃഷ്ണൻെറ രാജി ഉടൻ


ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ നാളെയോ മറ്റന്നാളോ മന്ത്രിസ്ഥാനം രാജി വെക്കും. നാളെത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാകും രാജിവെയ്ക്കുന്ന സമയത്തിൽ അന്തിമ തീരുമാനം. കെ രാധാകൃഷ്ണൻ രാജിവെക്കുന്ന ഒഴിവിൽ മാനന്തവാടി എം എൽ എ ഒ ആർ കേളു മന്ത്രിയായേക്കും.

കെ രാധാകൃഷ്ണൻെറ രാജിയോടെ മന്ത്രിസഭാ പുന:സംഘടന ഉറപ്പായിരിക്കുകയാണ്. മന്ത്രിസഭാ പുന:സംഘടന എന്നുവേണമെന്നും നാളെത്തെ സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനമാകും. പുന:സംഘടന നിയമസഭാ സമ്മേളനത്തിന് മുൻപ് നടക്കാനാണ് സാധ്യത. ഈമാസം 10നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള കേളുവിൻെറ അനുകൂല ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എം എൽ എമാ‍ർ സി പി ഐ എമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവെന്നതും കേളുവിൻെറ സാധ്യത വ‍ർദ്ധിപ്പിക്കുന്നു. പട്ടിക വ‍ർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സി പി ഐ എം. മന്ത്രിയാക്കിയിട്ടില്ല. സി പി ഐ എം വ‍ർഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡൻറാണ് കേളു. വയനാടിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലാത്തതും കേളുവിൻെറ സാധ്യത വ‍ർദ്ധിപ്പിക്കുന്നു. പട്ടികവർഗ വിഭാഗത്തെ പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചാൽ മാത്രമേ മറ്റുളളവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കൂ എന്നാണ് വിവരം.

article-image

cvbvbvcvcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed