എൽഡിഎഫിന് കനത്ത തിരിച്ചടി ലഭിക്കാൻ കാരണം ഭരണ വിരുദ്ധ വികാരം അടിസ്ഥാന ജനങ്ങളിൽ പ്രവർത്തിച്ചതിനാലെന്ന് കെ.ടി. ജലീൽ


സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി ലഭിക്കാൻ കാരണം ഭരണ വിരുദ്ധ വികാരം അടിസ്ഥാന ജനങ്ങളിൽ പ്രവർത്തിച്ചതിനാലാണെന്ന് കെ.ടി. ജലീൽ എംഎൽഎ. നികുതി വർധനവും ക്ഷേമ പ്രവർത്തനങ്ങൾക്കടക്കമുള്ള സാമ്പത്തിക ആനുകൂൽയങ്ങൾ നൽകാത്തതും തിരിച്ചടിയായെന്ന് ജലീൽ പറഞ്ഞു. താഴെക്കിടയിലുള്ള വോട്ടർമാരെ പോലെ തന്നെ മധ്യവർഗത്തെയും സ്വാധീനിക്കാൻ കഴിഞ്ഞില്ല. പാർലമെന്‍റിൽ ഇടതുപക്ഷത്തിന്‍റെ പ്രസക്തി ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു. 

ചില പോലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പെരുമാറ്റവും തിരിച്ചടിയായി. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് കാലതാമസം വന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം ഇടതുപക്ഷം മുടിനാരിഴകീറി വിലയിരുത്തുമെന്ന് ജലീൽ പറഞ്ഞു. അവസാനത്തെ തെരഞ്ഞെടുപ്പല്ല കഴിഞ്ഞത്. 2025 ൽ തദ്ദേശ തെരഞ്ഞെടുപ്പുണ്ട്. 2026−ൽ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്നുവെന്ന് ജലീൽ വ്യക്തമാക്കി. തോൽവിയിൽ മനംചത്തിരിക്കേണ്ടവരല്ല ഇടതുപക്ഷ പ്രവർത്തകർ. പാവപ്പെട്ടവരുടെ ഉന്നതിക്ക് വേണ്ടി പോരാടാൻ രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികാര ലബ്ധിയും അധികാര നഷ്ടവും അമിതാവേശമുണ്ടാക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യേണ്ട വിഷയങ്ങളല്ല. പൊതുപ്രവർത്തന വീഥിയിൽ ജയവും പരാജയവും സർവ്വസാധാരണമാണ്. പൂജ്യത്തിൽ നിന്നുള്ള ഉയിർത്തെഴുനേൽപ്പാണ് വിപ്ലവകാരികൾക്ക് എന്നും പ്രിയമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

article-image

dsfgf

You might also like

Most Viewed