ക്രൈസ്തവ വോട്ടുകളിൽ കടന്നു കയറിയാൽ വയനാട് ബിജെപിയ്ക്ക് ബാലികേറാമലയാകില്ല: കെ സുരേന്ദ്രൻ


ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തകർച്ച ആസന്നമായിരുന്നെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാകുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രൈസ്തവ വോട്ടുകളിൽ കടന്നു കയറാൻ കഴിഞ്ഞാൽ വയനാട് ബിജെപിക്ക് ബാലികേറാമലയാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാകുന്നു. 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്ത് ബിജെപി എത്തി. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിജയം പ്രതിഫലിക്കും. തൃശ്ശൂരിൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ബിജെപിക്ക് മുന്നേറ്റം ഉണ്ടായി. ബിജെപിയെ തോൽപ്പിക്കാനാണ് കെ മുരളീധരനെ തൃശൂരിൽ ഇറക്കിയതയെന്നും സുരേന്ദ്രൻ പറഞ്ഞു.

എൽഡിഎഫ് വോട്ടുകളും ബിജെപിക്ക് ലഭിച്ചു. ഇടതുപക്ഷത്തിന് തകർച്ച ആസന്നമായിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പുകളിൽ ഇരു വിഭാഗവും ഒന്നിച്ച് നിൽക്കേണ്ടിവരും. വയനാട്ടിൽ വിജയിക്കുമെന്ന അമിത പ്രതീക്ഷ ബിജെപിക്ക് ഉണ്ടായിരുന്നില്ല. ക്രൈസ്തവ വോട്ടുകളിൽ കടന്നു കയറാൻ കഴിഞ്ഞാൽ വയനാട് ബിജെപിക്ക് ബാലികേറാമലയാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പ് ഉടൻ തുടങ്ങും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ ബൂത്തുകളിൽ ആരംഭിക്കും. പിണറായി വിജയൻ ന്യൂനപക്ഷങ്ങളുടെ ചാമ്പ്യനാകാൻ ശ്രമിച്ചു. അതിൻ്റെ പ്രയോജനം യുഡിഎഫിന് ലഭിച്ചു. മുസ്ലിം വോട്ടുകൾ പൂർണ്ണമായും യുഡിഎഫിന് ലഭിച്ചു. സിപിഐഎമ്മിന്റെ തെറ്റായ പ്രചാരണമാണ് മുസ്ലിം വോട്ട് ഏകീകരണത്തിന് കാരണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

article-image

EWDFDFDF

You might also like

  • Lulu Exchange
  • Straight Forward

Most Viewed