ചരിത്രപരമായ ഭൂരിപക്ഷം, വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഹൈബി ഈഡൻ


ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് ചരിത്രപരമായ ഭൂരിപക്ഷമാണെന്ന് എറണാകുളം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. വലിയ ഉത്തരവാദിത്തമാണ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് ദൗത്യമെന്നും ഹൈബി ഈഡൻ പറഞ്ഞു. വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.

ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനം വിലയിരുത്തി. അന്തിമ റിസൾട്ട് വന്നിട്ടില്ലെങ്കിൽ പോലും ഇൻഡ്യ മുന്നണിയുടെ പ്രകടനം നല്ല സൂചനയാണന്നും ഹൈബി ഈഡൻ പറഞ്ഞു.

കേരളത്തിലെ ബിജെപി അക്കൗണ്ട് പിടിച്ചെടുക്കുന്നതിലും ഹൈബി ഈഡൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ദിവസം തന്നെ ചില ദുസൂചനകൾ പുറത്തുവന്നിരുന്നു. സിപിഐഎം - ബിജെപി നേതാക്കൾ നടത്തിയ രഹസ്യ ചർച്ച ഫലം കണ്ടു എന്നുവേണം വിലയിരുത്താൻ. ഇത് ഏറെ പ്രയാസം നൽകുന്ന കാര്യമാണെന്നും ഹൈബി ഈഡൻ പറഞ്ഞു.

article-image

fgedfdfdfdfdfs

You might also like

Most Viewed