എക്സിറ്റ് പോൾ ഫലം; മാധ്യമങ്ങൾക്ക് രാഷ്ട്രീയ താൽപര്യങ്ങളുണ്ട്; കെ സുധാകരൻ


എക്‌സിറ്റ് പോളിൽ‍ വിശ്വാസമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നിൽ താൽപര്യങ്ങളുണ്ട്. സർവ്വേ നടത്തിയ മാധ്യമങ്ങൾക്ക് രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടാകുമെന്നും അക്കാര്യമാകും പ്രതിഫലിച്ചതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ 20 ൽ 20 സീറ്റും യുഡിഎഫ് നേടും ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു. ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് ഇപ്പോഴും വിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്‌സിറ്റ് പോൾ‍ ഫലങ്ങളിൽ‍ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു ചെന്നിത്തല. നരേന്ദ്രമോദിക്കെതിരെ വികാരം രാജ്യത്ത് ശക്തമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പറഞ്ഞതുപോലെ ഇൻഡ്യാ മുന്നണി 295 സീറ്റ്  നേടും. കേരളത്തിൽ‍ 20ൽ‍ 20 സീറ്റും. ബിജെപി കേരളത്തിൽ‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

 

article-image

cxcc

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed