രംഗണനും, അമ്പാനും പോസ്റ്ററിൽ; വിമർശനത്തിന് പിന്നാലെ വിവാദ പോസ്റ്റർ പിൻവലിച്ച് ശിശുക്ഷേമ വകുപ്പ്


തിരുവനന്തപുരം:

അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ സോഷ്യല്‍മീഡിയ പോസ്റ്റര്‍ വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു. ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശം സിനിമയിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈപിടിച്ച് സ്കൂളിലേക്ക് നടത്തുന്ന കോമിക് ചിത്രമാണ് പോസ്റ്റില്‍ ഉപയോഗിച്ചത്. ചിത്രത്തിലെ ഹിറ്റ് ഡയലോഗായ ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേയെന്ന വാചകവും പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാല്‍ പോസ്റ്റിലെ അനൗചിത്യം മനോരോഗ ചികിത്സാ വിദഗ്ഝന്‍ ഡോ സി ജെ ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ പോസ്റ്റ് പിന്‍വലിച്ചു. അടിയും കുടിയും പുകവലിയുമൊക്കെ സാമാന്യവത്കരിക്കുന്ന കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനുമെന്നും ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടതെന്ന സന്ദേശമാണ് പോസ്റ്റര്‍ നല്‍കുന്നതെന്നും സി ജെ ജോണ്‍ വിമര്‍ശിച്ചു.

ജനപ്രിയത മാത്രം മുന്‍നിര്‍ത്തി കുട്ടികള്‍ക്കായുള്ള പ്രചാരണ പോസ്റ്റര്‍ പുറത്തിറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പിന്നാലെ പോസ്റ്റര്‍ ശിശുക്ഷേമ വകുപ്പ് പിന്‍വലിച്ചു. പോസ്റ്ററിലെ തെറ്റ് ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടപ്പോൾ ഉടൻ തന്നെ കേരള സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പ് അത് തിരുത്തിയത് വളരെ നല്ല നടപടിയാണെന്നും അദ്ദേഹം പോസ്റ്റ് ചെയ്തു.

 

article-image

aa

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed