സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു


പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. സെക്രട്ടറിയേറ്റിനു മുന്നിലോ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലോ സമരം ഇരിക്കാനാണ് ആലോചന. മകന്റെ മരണത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പങ്ക് അന്വേഷിച്ചില്ലെന്ന് അച്ഛൻ ജയപ്രകാശ് പറഞ്ഞു. സർവകലാശാല ഡിനി നെതിരെയും അസിസ്റ്റന്റ് വാർഡനെരെയും എന്ത് നടപടിയെടുത്തെന്ന് എന്നറിയില്ലെന്നും ജയപ്രകാശ് പറഞ്ഞു. സിദ്ധാർത്ഥന്റെ മരണത്തിൽ കേസിലെ 19 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പിതാവ് ജയപ്രകാശിന്റെ പ്രതികരണം. മകൻ്റെ മരണത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ, അക്ഷയ് എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടന്നില്ല.

കേസ് അട്ടിമറിച്ച ആളുകളെ കുറിച്ച് അറിയണം. നീതിക്കായി പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും ജയപ്രകാശ് വ്യക്തമാ്കി. പ്രതികൾക്ക് ജാമ്യം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നിൽക്കുന്ന കാര്യം അഭിഭാഷകനുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. 

article-image

sadfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed