സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മുന്നറിയിപ്പ്


ഇന്ന് സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 14 ജില്ലകളിലും മഴമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 14 ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ 9 ജില്ലകളിലും ശനി ഞായർ ദിവസങ്ങളിൽ 12 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. 

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വ്യക്തമാക്കി. മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

article-image

iyi

You might also like

  • Lulu Exchange
  • Straight Forward

Most Viewed