ഭക്ഷ്യവിഷബാധ കേസുകളെ ശക്തമായി നേരിടുമെന്ന് തൃശ്ശൂർ കളക്ടർ വി.ആർ. കൃഷ്ണതേജ
ജില്ലയിൽ ഭക്ഷ്യവിഷബാധ കേസുകളെ ശക്തമായി നേരിടുമെന്ന് കളക്ടർ വി.ആർ. കൃഷ്ണതേജ. കേസുകൾ കണ്ടെത്തിയാൽ ഉടനെ തദ്ദേശസ്വയംഭരണം, ഫുഡ് സേഫ്റ്റി വകുപ്പുകൾക്ക് റിപ്പോർട്ട് ചെയ്യാന്‍ ആശുപത്രി അധികൃതർക്ക് കളക്ടർ നിർദേശം നൽകി. ജില്ലയിലെ എല്ലാ റസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലും ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനകളും തുടർ പരിശോധനകളും നടത്തും.
ജില്ലയിലെ പിഎച്ച്സി മുതലുള്ള ഏതെങ്കിലും ആശുപത്രികളിലെ ഡോക്ടർമാർക്കോ മറ്റ് ജീവനക്കാർക്കോ ഭക്ഷ്യവിഷബാധയേറ്റതായി പരിശോധനയിൽ കണ്ടെത്തിയാൽ അറിയിക്കാന്‍ കളക്ടർ നിർദേശം നൽകി. ഇതിനായി തദ്ദേശസ്വയംഭരണം, ഫുഡ് സേഫ്റ്റി വകുപ്പുകളിൽ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും. തുടർന്ന് തദ്ദേശസ്ഥാപനങ്ങളിലെ എച്ച്ഐ, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ അടിയന്തരമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
adsff