വീണാ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരേ ഹൈക്കോടതിയിൽ ഉപഹർജിയുമായി ഷോൺ ജോർജ്


മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരേ ഹൈക്കോടതിയിൽ ഉപഹർജി. ഷോൺ ജോർജാണ് ഹർജിക്കാരൻ. വീണയുടെ കമ്പനിക്ക് വിദേശത്തും അക്കൗണ്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഈ അക്കൗണ്ടിലേക്ക് കോടികൾ എത്തിയിട്ടുണ്ട്. എസ്എൻസി ലാവ്‌ലിൻ, പിഡബ്ലിയുസി എടക്കമുള്ള കമ്പനികൾ ഈ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.

ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ 11.30 ന് വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്നും ഷോൺ അറിയിച്ചു. നിലവിൽ സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കണമന്ന ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.

article-image

jhgjhgh

You might also like

Most Viewed