ആവേശം ചലച്ചിത്രത്തിലെ രംഗം അനുകരിച്ച് കാർ കുളമാക്കി പുലിവാല് പിടിച്ച് യൂട്യൂബർ


ആവേശം ചലച്ചിത്രത്തിലെ രംഗം അനുകരിച്ച് വാഹനത്തിനുള്ളിൽ‍ സ്വിമ്മിംഗ് പൂൾ‍ ഒരുക്കിയ യൂട്യൂബർ‍ക്കെതിരേ നടപടിയുമായി മോട്ടോർ‍ വാഹനവകുപ്പ്. സഞ്ജു ടെക്കി എന്നയാൾ‍ക്കെതിരേയാണ് ആലപ്പുഴ എന്‍ഫോഴ്സ്മെന്‍റ് ആർ‍ടിഒ നടപടി എടുത്തത്. ഇയാൾ‍ സഫാരി കാറിനുള്ളിൽ‍ സ്വിമ്മിംഗ് പൂൾ‍ ഒരുക്കി യാത്ര നടത്തുകയായിരുന്നു. സ്വിമ്മിംഗ് പൂൾ‍ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ‍ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതർ‍ കാർ‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കിയതായാണ് വിവരം. വാഹനത്തിലെ സ്വിമ്മിംഗ് പൂൾ‍ പ്രകടനങ്ങൾ‍ സഞ്ജു യൂട്യൂബിൽ‍ അപ്‌ലോഡ് ചെയ്തിരുന്നു. കാറിന്‍റെ പിന്‍ഭാഗത്തെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിംഗ് പൂൾ‍ സജ്ജമാക്കുകയായിരുന്നു. ടർ‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി അതിലാണ് വെള്ളം നിറച്ചത്. വാഹനത്തിലെ സ്വിമ്മിംഗ് പൂളിന്‍റെ മർ‍ദം കൊണ്ട് എയർ‍ബാഗ് പുറത്തേക്ക് വന്നിരുന്നു. തുടർ‍ന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയായിരുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടിയുമായി മോട്ടോർ‍ വാഹന വകുപ്പ് രംഗത്തെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പകൽ‍ 10ന് ആലപ്പുഴ ആർ‍ടി ഓഫീസിൽ‍ ഹാജരാകാന്‍ ഇയാളോട് അധികൃതർ‍ നിർ‍ദേശിച്ചു. ‌വരുമാന മാർ‍ഗത്തിനാണ് ഇങ്ങനെ ചെയ്തതെന്നാണ് സഞ്ജു ടെക്കി പറയുന്നത്.

article-image

േ്ി്േി

You might also like

Most Viewed